Connect with us

Community

സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ എം ഡി ഷുഹൈബ് ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ നിര്യാതനായി

Published

on


പുത്തനത്താണി: സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ നിര്യാതനായി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മീനയില്‍ വെച്ചായിരുന്നു മരണം.

കബറടക്കം ഇന്ന് മക്കയില്‍ നടക്കും. അബുദാബി അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്‌സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.

പിതാവ്: സൈതാലിക്കുട്ടി ഹാജി (ചെയര്‍മാന്‍, സില്‍വാന്‍ ഗ്രൂപ്പ്), മാതാവ്: ആയിശുമോള്‍. ഭാര്യ: സല്‍മ. മക്കള്‍: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ. സഹോദരങ്ങള്‍: സാബിര്‍ (അല്‍ ബസ്ര ഗ്രൂപ്പ് ഡയറക്ടര്‍, അബുദാബി), സുഹൈല, അസ്മ.


error: Content is protected !!