ഖത്തര്‍ ഐ സി എഫ് പെരുന്നാള്‍ നിലാവ് സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ നാഷണല്‍ ഐ സി എഫ് അബുഹമൂര്‍ ഐ സി സി ഹാളില്‍ സംഘടിപ്പിച്ച ഈദ് മീറ്റ് ഇശല്‍ നിലാവ് പ്രൗഢമായി സമാപിച്ചു. കേരളത്തിലെ അറിയപ്പെട്ട മദ്ഹ്, ഖവാലി ഗായകരായ ഷഹീന്‍ ബാബു താനൂര്‍, അസ്ഹര്‍ കല്ലൂര്‍, അസ്‌കര്‍ തെക്കെകാട് അജ്മല്‍ തെക്കെകാട്, ഖത്തര്‍ സാഹിത്യോത്സവ് പ്രതിഭകളായ അബിനാസ്, ഉവൈസ്, നഫാദ്, ആസിഫ് കൊച്ചന്നൂര്‍ തുടങ്ങിയ പ്രമുഖര്‍ ഇശല്‍ വിരുന്നില്‍ അണിനിരന്നു.

city exchange

ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുറസാഖ് പറവണ്ണ ഈദ് സന്ദേശ പ്രഭാഷണം നടത്തി. ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, പി കെ സ്റ്റാര്‍ ഗ്രുപ്പ് ഓഫ് കമ്പനീസ് എം ഡി പി കെ മുസ്തഫ, കെ എം സി സി ട്രഷറര്‍ പി എസ് എം എ ഹുസൈന്‍ സാഹിബ്, കേരളാ ബിസിനസ് ഫോറം പ്രസിഡണ്ട് ഷഹീന്‍ എം പി, ദോഹ സ്റ്റേജ് മുസ്തഫ, ടീ ടെന്റ് എം ഡി അബ്ദുല്‍ റഷീദ്, വേള്‍ഡ് മലയാളി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ബാദുഷാ സഖാഫി, ഐ സി എഫ് ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ കരീം ഹാജി, ഡോ. ബഷീര്‍ പുത്തുപ്പാടം, അഷറഫ് സഖാഫി, റഹ്മത്തുള്ള സഖാഫി, ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ, ആര്‍ എസ് സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി മൊയ്ദു ഇരിങ്ങല്ലൂര്‍, ഐ സി എഫ് നാഷണല്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടര്‍ അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി തുടങ്ങി വിവിധ സംഘടനാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

അസ്സയ്യിദ് സുഹൈല്‍ അസ്സഖാഫ് പ്രാര്‍ഥന സംഗമത്തിന് നേതൃത്വം നല്‍കി. അബ്ദുല്‍ അസീസ് സഖാഫി പാലോളി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ നൗഷാദ് അതിരുമട നന്ദിയും രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!