കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഡോ. ബി കെ ഹരിപ്രസാദുമായി ഐ ഒ സി ബഹ്റൈന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ പി സി സി) പ്രസിഡന്റ് ഡോ. ബി കെ ഹരിപ്രസാദുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.

city exchange

കൂടിക്കാഴ്ചയില്‍ ബഹ്റൈനില്‍ ഐ ഒ സി നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും സംബന്ധിച്ച് ആശയവിനിമയം നടത്തി. മെഡിക്കല്‍ ക്യാമ്പുകള്‍, തൊഴിലാളികള്‍ക്കായുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍, രക്തദാന ക്യാമ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഐ ഒ സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ഖുര്‍ഷിദ് ആലം ഡോ. ഹരിപ്രസാദിനെ വിശദീകരിച്ചു.

ഐ ഒ സി ബഹ്റൈന്‍ ഭാരവാഹികളായ ബഷീര്‍ അമ്പലായി, മുഹമ്മദ് ഗയാസ്, ഇഷ്റത്ത് സലീം, മുഹമ്മദ് നയാസ്, ചന്ദ്രശേഖര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പരസ്പരം ആശംസകള്‍ കൈമാറുന്നതിനും സംഘടനകള്‍ തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും കൂടിക്കാഴ്ച അവസരമായതായി ബഷീര്‍ അമ്പലായി അറിയിച്ചു.

- Advertisement -
Ad image

ഐ ഒ സി ബഹ്റൈന്‍ പ്രസിഡന്റ് മുഹമ്മദ് മന്‍സൂറിന്റെ ആശംസാ സന്ദേശം ഡോ. ബി കെ ഹരിപ്രസാദിന് കൈമാറി. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഐ ഒ സി ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!