ഐ സി സി ലൈബ്രറിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

Web Desk
0 Min Read

ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയുടെ പ്രചോദനാത്മക ഗ്രന്ഥപരമ്പരയായ വിജയമന്ത്രങ്ങള്‍ പതിമൂന്നാം ഭാഗം ഐ സി സി ലൈബ്രറിക്ക് സമ്മാനിച്ചു. ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം കൈമാറിയത്.

city exchange

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഹെഡ് ഓഫ് അഫിലിയേഷന്‍ രവീന്ദ്ര പ്രസാദ് എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.

കൂടുതല്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ഐ സി സി ലൈബ്രറി വിപുലീകരിക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും ഈ സംരംഭത്തിന്റെ ഭാഗമായി പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവരുടെ സഹകരണം സ്വാഗതം ചെയ്യുന്നതായും ഐ സി സി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!