

കാല്‍ഗരി: കാനഡ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും ലക്ഷ്യ സെന്നും സെമി ഫൈനലില്‍ പ്രവേശിച്ചു. ചൈനയുടെ ഫാംഗ് ജീയെ 21- 13, 21-7ന് തകര്‍ത്താണ് പി വി സിന്ധു സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

നാലു തവണ ഫാംഗിനെ നേരിട്ടതില്‍ സിന്ധുവിന്റെ ആദ്യ ജയമാണ് ഇത്. ലോക ഒന്നാം നമ്പര്‍ അകാനെ യാമാഗുചിയുമായാണ് സിന്ധുവിന്റെ സെമി മത്സരം.

യോഗ്യതാ റൗണ്ടിലൂടെ വന്ന ജര്‍മന്‍ താരം ജൂലിയന്‍ കരാഗിയെയാണ് ലക്ഷ്യ 21-8, 17-21, 21-10ന് തോല്‍പിച്ചത്. നാലാം സീഡ് ജപ്പാന്റെ കെന്‍ഡ നിഷിമോതോയുമായി ലക്ഷ്യ സെമിഫൈനലില്‍ മാറ്റുരക്കും.

