

ദോഹ: ഖത്തര്‍ ലോകകപ്പില്‍ രണ്ടാമത്തെ അത്ഭുതം. അര്‍ജന്റീനയെ മറിച്ചിട്ട സൗദി അറേബ്യയ്ക്ക് പിന്നാലെ ജര്‍മനിയെ തകര്‍ത്തെറിഞ്ഞ് ജപ്പാന്‍. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ജപ്പാന്റെ ആധികാരിക ജയം.

ഒന്നാം പകുതിയില്‍ ഗോളിയുമായി കൂട്ടിയിടിച്ചുണ്ടായ പെനാല്‍റ്റിയില്‍ 33-ാം മിനുട്ടില്‍ ഗുണ്ടോഗന്‍ നേടിയ ഗോളിന്റെ ആധിപത്യത്തില്‍ കളിച്ച ജര്‍മനിയെ രണ്ടാം പകുതിയിലാണ് ജപ്പാന്‍ മലര്‍ത്തിയടിച്ചത്. 75-ാം മിനുട്ടില്‍ ഡൊവാനും 83-ാം മിനുട്ടില്‍ അസാനോയും ജര്‍മനിക്ക് ഞെട്ടല്‍ കൊടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മനി പരാജയം രുചിക്കുന്നത്. റഷ്യയില്‍ മെക്‌സിക്കോയോട് തോറ്റാണ് ജര്‍മനി തുടങ്ങിയത്.

ജപ്പാനെ നിരന്തരം ഭീഷണിപ്പെടുത്തി മുന്നേറിയിട്ടും ജപ്പാന്‍ മികച്ച പ്രതിരോധം തീര്‍ത്താണ് എല്ലാ നീക്കങ്ങളേയും അതിജയിച്ചത്. അതിവേഗത്തില്‍ പ്രത്യാക്രമണങ്ങള്‍ നടത്തി മറുതന്ത്രമൊരുക്കിയ ജപ്പാന്‍ നീക്കങ്ങള്‍ വിജയം കണ്ടു.
പരസ്പരം ആക്രമിച്ചാണ് ജര്‍മനിയും ജപ്പാനും കളിച്ചത്. എട്ടാം മിനുട്ടില്‍ ജപ്പാന്‍ ആദ്യ ഗോള്‍ നേടിയിരുന്നെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ അവര്‍ നിരാശരായി.

