

ദോഹ: ഐ എം സി സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക സംഗമവും പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്കുള്ള സ്വീകരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണ്‍ പ്ലാസാ മാള്‍ സെഞ്ച്വറി റസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ സുലൈമാന്‍ സഖാഫി കാലടി റദമാന്‍ സന്ദേശം നല്കി.

വ്രതം മനസ്സിനെ സംസ്‌ക്കരിക്കാനും നല്ല മനുഷ്യനാക്കി തീര്‍ക്കാനുമുള്ള ഉപാധിയും സാഹോദര്യബന്ധവും കടപ്പാടും വിളിച്ചോതുന്ന ദൈവിക പ്രഖ്യാപനുവുമാണെന്ന് സുലൈമാന്‍ സഖാഫി കാലടി റമദാന്‍ ഉദ്‌ബോധന പ്രസംഗത്തില്‍ പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സല്‍റ്റെസ് സാമുവല്‍, അജിത്, ഗഫൂര്‍, ശറഫൂദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇല്ല്യാസ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ പി എച്ച്, അമീര്‍ ഷേഖ്, മുബാറക് നെല്ലിയാളി, ടി ടി നൗഷീര്‍, മുനീര്‍ മേപ്പയൂര്‍, ഹനീഫ കടലൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ജാബിര്‍ ബേപ്പൂര്‍ സ്വാഗതവും കബീര്‍ മുസ്തഫ നന്ദിയും പറഞ്ഞു.

