കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടി രൂപയുടെ വായ്പയെടുത്ത 1425 മലയാളികള്‍ മുങ്ങി

Web Desk
1 Min Read

മുങ്ങിയവരില്‍ പലരും പൊങ്ങിയത് യു എസിലും കാനഡയിലും ഇംഗ്ലണ്ടിലും

തിരുവനന്തപുരം: കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ 1425 മലയാളികള്‍ക്കെതിരെ കേസ്. ഏകദേശം 700 കോടി രൂപയാണ് ഇവരുടെ വായ്പയെന്നാണ് കണക്ക്.

city exchange

അരക്കോടി മുതല്‍ രണ്ടു കോടി രൂപ വരെ വായ്പയെടുത്തവരാണ് തുക തിരിച്ചടക്കാതെ കുവൈത്തില്‍ നിന്നും മുങ്ങിയത്. ഇവരില്‍ ചിലര്‍ കേരളത്തിലുണ്ടെങ്കിലും പലരും യു എസ്, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറിയതായാണ് വിവരം.

കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേര്‍ ഉള്‍പ്പെടെ വായ്പാ തട്ടിപ്പ് നടത്തിയവരിലുണ്ട്. ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി എ ഡി ജി പി മനോജ് എബ്രഹാമിനെ കണ്ട് പരാതി നല്‍കിയതോടെ സംഭവത്തില്‍ കേരളത്തില്‍ 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ 10 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പൊലീസുദ്യോഗസ്ഥരെ കണ്ടതോടെ ഡി ജി പി നിര്‍ദ്ദേശിച്ച പ്രകാരം കേസെടുക്കുകയായിരുന്നു.

ഒരു മാസം മുന്‍പാണ് ബാങ്ക് തട്ടിപ്പിന്റെ വിവരം കേരള പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം അഞ്ചാം തിയ്യതി ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തി സംസ്ഥാന എ ഡി ജി പി മനോജ് എബ്രഹാമിനെ കാണുകയായിരുന്നു. തട്ടിപ്പ് നടത്തിയവരുടെ വിലാസം ഉള്‍പ്പെടെ പരാതിയില്‍ നല്‍കിയിട്ടുണ്ട്.

- Advertisement -
Ad image

തട്ടിപ്പ് നടത്തിയവരില്‍ കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളുണ്ട്. 2020-22 കാലത്ത് ബാങ്കില്‍ നിന്ന് ചെറിയ വായ്പ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്. ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ടു കോടി രൂപ വരെ വലിയ വായ്പ നേടുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.

തട്ടിപ്പ് നടത്തിയവരില്‍ നിരവധി പേര്‍ കേരളത്തിലെത്തിയെന്ന് മനസ്സിലായതോടെയാണ് ബാങ്ക് പ്രതിനിധികള്‍ സംസ്ഥാനത്തെത്തി പൊലീസ് ഉന്നതരെ സമീപിച്ചത്.

Share This Article
Leave a Comment
error: Content is protected !!