
കൊച്ചി: എബ്രിഡ് ഷൈന്‍ ഒരുക്കിയ മഹാവീര്യര്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റര്‍ എന്നിവക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന മഹാവീര്യറില്‍ യുവ താരങ്ങളായ നിവിന്‍ പോളി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ഒരു രൂപത്തിലും ഭാവത്തിലുമാണ് നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ ടീസറിലും മറ്റും കാണുവാന്‍ സാധിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. രാധേ രാധേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

വിദ്യാധരന്‍ മാസ്റ്റര്‍, ജീവന്‍ പദ്മകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികള്‍ രചിച്ചത് ബി കെ ഹരിനാരായണനാണ്. ഇഷാന്‍ ചാബ്രയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാള സാഹിത്യകാരന്‍ എം മുകുന്ദന്‍ രചിച്ച കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആണ്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ലാല്‍, ഷാന്‍വി ശ്രീവാസ്തവ, സിദ്ദിഖ്, ലാലു അലക്‌സ്, വിജയ് മേനോന്‍, കൃഷ്ണ പ്രസാദ്, മേജര്‍ രവി, സുധീര്‍ കരമന, മല്ലിക സുകുമാരന്‍, സൂരജ് എസ് കുറുപ്പ്, പദ്മരാജന്‍, കലാഭവന്‍ പ്രജോദ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും മനോജ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന മഹാവീര്യര്‍ ഫാന്റസിയും കോമഡിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും ഇടകലര്‍ത്തി ഒരുക്കിയ ഒരു ചിത്രമാണെന്ന സൂചനയാണ് ടീസര്‍ നല്‍കിയിരുന്നത്.

