പൊലീസ് റിവഞ്ച് കഥയുമായി ‘ക്രൗര്യം’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: റിമംബര്‍ സിനിമാസിന്റെ ബാനറില്‍ സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ‘ക്രൗര്യ’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളത്തിന്റെ പ്രിയ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, ശ്രീകാന്ത് മുരളി, സംവിധായകരായ അജയ് വാസുദേവ്, സന്തോഷ് വിശ്വനാഥ്, അരുണ്‍ ഗോപി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ പേജിലൂടെയാണ് റിലീസ് ചെയ്തത്.

city exchange

പൊലീസ് റിവഞ്ച് ഗണത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ് പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീര്‍, ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗീസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ബി ആര്‍ എസ് ക്രിയേഷന്‍സ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.

ഏയ്ഞ്ചല്‍ മോഹന്‍, നൈറ നിഹാര്‍, സിനോജ് മാക്‌സ്, ആദി ഷാന്‍, ഗാവന്‍ റോയ്, റോഷില്‍ പി രഞ്ജിത്ത്, വിജയന്‍ വി നായര്‍, കുട്ട്യേടത്തി വിലാസിനി, നിസാം ചില്ലു, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹന്‍, സന്തോഷ് മണ്ണൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാനും ചിത്രസംയോജനം ഗ്രേയ്‌സണുമാണ് കൈകാര്യം ചെയ്യുന്നത്. അനു കുരിശിങ്കലാണ് സംഗീതം ഒരുക്കുന്നത്. രതീഷ് കൃഷ്ണന്റെതാണ് പശ്ചാത്തല സംഗീതം.

- Advertisement -
Ad image

സഹനിര്‍മ്മാണം: ഫസ്റ്റ്‌റിങ് മീഡിയ, ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബൈജു അത്തോളി, പ്രൊജക്ട് ഡിസൈനര്‍: നിസാം ചില്ലു, കലാസംവിധാനം: വിനീഷ് കണ്ണന്‍, അബി അച്ചൂര്‍, മേക്കപ്പ്: ഷാജി പുല്‍പള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷൈജു ടി വേല്‍, അസോസിയേറ്റ് ഡയറക്ടര്‍: അനു കുരിശിങ്കല്‍, മെജോ മാത്യു, കളറിങ്: സെല്‍വിന്‍ വര്‍ഗീസ്, സ്റ്റുഡിയോ: സിനി ഹോപ്‌സ്, സ്റ്റില്‍സ്: നിതിന്‍ കെ ഉദയന്‍, ഡിസൈന്‍സ്: പ്രവീണ്‍ മുരളി, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!