മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ വാഗ്ദത്ത ഭൂമി തിയേറ്ററില്‍ റിലീസിന് ഒരുങ്ങുന്നു

Web Desk
2 Min Read

കൊച്ചി: വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വാലപ്പന്‍ നിര്‍മ്മിച്ച് സിദ്ധിക്ക് പറവൂര്‍ രചന, ആനിമേഷന്‍, സംവിധാനം എന്നിവ നിര്‍വഹിച്ച സിനിമ വാഗ്ദത്ത ഭൂമി തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു. മലയാളത്തില്‍ ആദ്യമായി എ ഐ സാങ്കേതിക വിദ്യ പൂര്‍ണമായി ഉപയോഗിച്ച ചിത്രമാണ് വാഗ്ദത്തഭൂമി. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഇറങ്ങുന്ന നാലാമത്തെ ചിത്രമാണ് ഇത്.

city exchange

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെ മണ്ണും മഴയും പുഴകളും ചേര്‍ന്ന് രൂപപ്പെടുത്തിയ ജീവിതമാണ് സോളമന്റേത്. തലമുറകളായി കൈമാറി വന്ന കൃഷി ഭൂമിയും ഓര്‍മ്മകള്‍ നിറഞ്ഞ തറവാട് വീടും അദ്ദേഹത്തിന് വെറും ഒരു സ്ഥലമല്ല. അത് പിതാക്കന്മാരുടെ അധ്വാനവും ആത്മാവുമാണ്. ഭാര്യ ക്ലാരയോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന സോളമന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റായി മകന്‍ സാം കടന്നു വരുന്നു.

തൊഴില്‍ തേടി കാനഡയിലേക്ക് കുടിയേറിയ സാം അവിടെ പുതിയ ജീവിതം കെട്ടിപ്പടുക്കുവാനായി സോളമന്റെ പേരിലുള്ള വീടും കൃഷിസ്ഥലവും വില്‍ക്കുവാന്‍ സോളമന്റെ അനുവാദം ചോദിക്കാതെ കരാറില്‍ ഏര്‍പ്പെടുന്നു. കാനഡയില്‍ സ്വന്തമായി ഒരു വീട് വാങ്ങുന്നതിനാണ് സാം ഇപ്രകാരം ചെയ്യുന്നത്. ഇതോടെ നാട് വിട്ടു പോകുവാന്‍ ഇഷ്ടപ്പെടാത്ത സോളമനും മകനും തമ്മിലുള്ള ആത്മസംഘര്‍ഷം ശക്തമാകുന്നു. മണ്ണിനോടുള്ള ആത്മബന്ധവും കുടിയേറ്റത്തിന്റെ യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള ഈ മാനസിക പോരാട്ടം ഇന്നത്തെ മലയോര മേഖലകള്‍ നേരിടുന്ന വലിയ സാമൂഹിക പ്രതിസന്ധിയെ സിനിമ മുന്നോട്ട് വെക്കുന്നു.

യുവതലമുറ നാടുവിട്ടു പോകുമ്പോള്‍ ഗ്രാമങ്ങള്‍ പതുക്കെ വയസ്സന്‍മാരുടെ താഴ്‌വരകളായി മാറുന്നു.

- Advertisement -
Ad image

കുടുംബ ബന്ധങ്ങളുടെ നിശബ്ദ വേദനയും തലമുറകളുടെ സ്വപ്‌നങ്ങളും പ്രകൃതിയോട് ചേര്‍ന്ന മനുഷ്യന്റെ അടുപ്പവും ആഴത്തില്‍ സ്പര്‍ശിക്കുന്ന സിനിമയാണ് വാഗ്ദത്ത ഭൂമി. പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ സിനിമയാണിത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ എ ഐ ആര്‍ട്ട് ഹൗസ് സിനിമ എന്ന പ്രത്യേകതയും വാഗ്ദത്ത ഭൂമിക്ക് അവകാശപ്പെട്ടതാണ്.

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചും പ്രസ് മീറ്റും എറണാകുളത്ത് നടന്നു. പത്രസമ്മേളനത്തില്‍ ഷാജു വാലപ്പന്‍, സിദ്ദീഖ് പറവൂര്‍, ഡോ. അനശ്വര, ഡി ഓ പി ജലീല്‍ ബാദുഷ, തേക്കിന്‍കാട് ജോസഫ്, ലിന്‍സി ഷാജുവാലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!