വിദ്യാഭ്യാസ- പരിസ്ഥിതി സെമിനാര്‍ നടത്തി

Web Desk
1 Min Read

ആലുവ: ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ- പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു. ആലുവ സെന്റ് സേവിയേഴ്‌സ് കോളെജില്‍ നടന്ന സെമിനാറില്‍ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു.

city exchange

എം ജി സര്‍വ്വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറും മഹാത്മാ ഗാന്ധി ആരംഭിച്ച അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠത്തിലെ പ്രൊഫസറുമായ ഡോ. എം പി മത്തായി മുഖ്യപ്രഭാഷണം നടത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആലുവ യു സി കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. എം ഐ പുന്നൂസ്, സെന്റ് സേവിയേഴ്‌സ് കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. മിലന്‍ ഫ്രാന്‍സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ സൈജി ജോളി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, കൗണ്‍സിലര്‍ ജെയിസണ്‍ പീറ്റര്‍, ശതാബ്ദി ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എം എന്‍ സത്യദേവന്‍, നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫി, പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡണ്ട് ചിന്നന്‍ ടി പൈനാടത്ത്, എ ആര്‍ ഉണ്ണികൃഷ്ണന്‍, സെന്റ് സേവിയേഴ്‌സ് കോളെജ് എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഡോ. നീനു ആന്റണി എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!