നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍

Web Desk
0 Min Read

പറവൂര്‍: ഹിന്ദു ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും വാതില്‍ തകര്‍ത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ പ്രതി പിടിയില്‍. ഇടുക്കി വെള്ളത്തൂവല്‍ ചക്കിയാനിങ്കല്‍ വീട്ടില്‍ പത്മനാഭന്‍ (63) ആണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ ആലുവ പുളിഞ്ചോടാണ് താമസിക്കുന്നത്.

city exchange

കോതമംഗലം, എളമക്കര, മുരിക്കാച്ചേരി, ചിങ്ങവനം എന്നിവിടങ്ങളില്‍ നടന്ന കേസുകളില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കൊടുങ്ങല്ലൂര്‍, ഉദയംപേരൂര്‍, ആലുവ വെസ്റ്റ്, നോര്‍ത്ത് പറവൂര്‍, തടിയിറ്റപ്പറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിലവില്‍ അഞ്ച് കേസുകളുണ്ട്.

Share This Article
Leave a Comment
error: Content is protected !!