ഖത്തര്‍ അമീര്‍ ഒമാനില്‍ നിന്നും മടങ്ങി

Web Desk
1 Min Read

മസ്‌കത്ത്: ഒമാന്‍ സന്ദര്‍ശനത്തിന് ശേഷം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി വ്യാഴാഴ്ച മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ടു.

city exchange

ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അമീറിനെ യാത്രയയച്ചു. ഒമാന്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി ഷിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദ്, സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി തിയാസിന്‍ ബിന്‍ ഹൈതം അല്‍ സെയ്ദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, ഒമാനിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മുബാറക് ബിന്‍ ഫഹദ് അല്‍ താനി എന്നിവരും മുതിര്‍ന്ന ഒമാനി ഉദ്യോഗസ്ഥരും അമീറിനെ യാത്രയയക്കാന്‍ സന്നിഹിതരായിരുന്നു.

അമീറിന്റെ പേഴ്സണല്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു നിരയും അമീറിനൊപ്പമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!