ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റലക്ച്വല്‍ കോര്‍പറേഷന്‍ 100-ാം വാര്‍ഷികാഘോഷത്തില്‍ ഖത്തര്‍ പങ്കുചേര്‍ന്നു

Web Desk
1 Min Read

പാരിസ്: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റലക്ച്വല്‍ കോര്‍പ്പറേഷന്‍ (ഐ ഐ ഐ സി) സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പാരീസിലെ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുത്തു.

city exchange

യുനെസ്‌കോയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. നാസര്‍ ബിന്‍ ഹമദ് അല്‍ ഹന്‍സാബും സാംസ്‌കാരിക മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഗാനേം ബിന്‍ മുബാറക് അല്‍ അലിയും ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ഫ്രാന്‍സുമായി സഹകരിച്ച് പുനഃസ്ഥാപിച്ച യുനെസ്‌കോയുടെ ആര്‍ക്കൈവുകളില്‍ നിന്നുള്ള സിനിമകളും ജപ്പാനുമായി സഹകരിച്ച് സംഘടിപ്പിച്ച ഒരു പ്രദര്‍ശനവും കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് 1920-ല്‍ ലീഗ് ഓഫ് നേഷന്‍സ് സ്ഥാപിതമായതിന് ശേഷമാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റലക്ച്വല്‍ കോ-ഓപ്പറേഷന്‍ സ്ഥാപിതമായത്. അന്താരാഷ്ട്ര നിലവാരം വികസിപ്പിക്കുന്നതിനും കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നതിനും സംസ്‌കാരത്തിന്റെ ഭാവി, യൂറോപ്യന്‍ സ്പിരിറ്റ് തുടങ്ങിയ വിഷയങ്ങളില്‍ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനും ഈ സ്ഥാപനത്തെ ചുമതലപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!