മൊഹമ്മദ് മിയാന്‍ദാദ് ഫോര്‍ബ്‌സിന്റെ ‘ടോപ് 100’ പട്ടികയില്‍

Web Desk
1 Min Read

ദോഹ: നസീം ഹെല്‍ത്ത്കെയര്‍ മാനേജിംഗ് ഡയറക്ടറും 33 ഹോള്‍ഡിംഗ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മൊഹമ്മദ് മിയാന്‍ദാദ് ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റിന്റെ ‘ടോപ് 100 ഗ്ലോബല്‍ ഹെല്‍ത്ത്കെയര്‍ ലീഡേഴ്സ്’ പട്ടികയില്‍ ഇടം നേടി. ഖത്തറിലെ ആരോഗ്യ മേഖലയില്‍ നടത്തിയ വലിയ മാറ്റങ്ങള്‍ക്കും ആഗോള തലത്തില്‍ കാഴ്ചവച്ച നേട്ടങ്ങള്‍ക്കും ലഭിച്ച ഈ അംഗീകാരം, അദ്ദേഹത്തിന്റെ നേതൃത്വത്തിനും വൈദഗ്ധ്യത്തിനും ആഗോള തലത്തിലുള്ള അംഗീകാരം കൂടിയാണിത്.

city exchange

ജി സി സിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആരോഗ്യ മേഖലയിലെ പ്രമുഖരോടൊപ്പം യു എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മഹത്തായ പ്രതിഭകളുടെ കൂട്ടത്തില്‍ മിയാന്‍ദാദ് ഏക ഇന്ത്യന്‍ വംശജനായ ഖത്തര്‍ വാസിയെന്ന പ്രത്യേകത കൂടി ഉണ്ട്. ഈ അംഗീകാരം, വിവിധ ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭിന്നതകളെ തന്റെ നേതൃത്വവും കാഴ്ചപ്പാടുകളും കൊണ്ട് അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിന്റെ അടയാളം കൂടിയാണ്.

മിയാന്‍ദാദ് നേതൃത്വം നല്‍കുന്ന നസീം ഹെല്‍ത്ത്കെയര്‍ ഖത്തറിലെ ആരോഗ്യപരിപാലന രംഗത്ത് മുന്‍നിരയിലാണ്. ആരോഗ്യ സേവനത്തിന്റെ നിലവാരം ഉയര്‍ത്തി രോഗികള്‍ക്ക് മികച്ച പരിചരണം ലഭ്യമാക്കാന്‍ അദ്ദേഹം കൈക്കൊണ്ട ഉദാത്ത പദ്ധതികള്‍, ഈ മേഖലയില്‍ അദ്ദേഹത്തെ മികവിലേക്ക് നയിച്ചു. ആരോഗ്യമേഖലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എബിഎം4 ട്രേഡിംഗ്, എബിഎം4 സയന്റിഫിക്, ഡിഫൈന്‍ ഡെന്റല്‍ ലാബ്, ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് എന്നീ ഉദാത്തമായ സംഭാവനകളിലേക്ക് വഴിയൊരുക്കി.

ഈ അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷം പ്രകടിപ്പിക്കുന്ന മിയാന്‍ദാദ്, ഇതൊരു കൂട്ടായ വിജയമാണെന്ന് പ്രതികരിക്കുന്നു. ‘ഞങ്ങളുടെ ടീം തന്നെ എനിക്ക് കരുത്താണ്. അവരുടെ സമര്‍പ്പണവും കഠിനാധ്വാനവും ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് ഈ അംഗീകാരം കരസ്ഥമാക്കാനാകില്ലായിരുന്നു,’ മിയാന്‍ദാദ് പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!