

കോഴിക്കോട്: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കാരന്തൂര്‍ സുന്നി മര്‍ക്കസ് ജനറല്‍ മാനേജരുമായ സി മുഹമ്മദ് ഫൈസിക്ക് പ്രവാസി ഭാരതി കേരള അവാര്‍ഡ് സമ്മാനിച്ചു. എന്‍ ആര്‍ ഐ കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ പ്രവാസിബന്ധു ഡോ. എസ് അഹമ്മദ് പുരസ്‌ക്കാരവും എക്‌സ്പ്രസ് വാര്‍ത്ത ചീഫ് എഡിറ്റര്‍ എച്ച് നൂറുദ്ദീന്‍ കീര്‍ത്തിപത്രവും നല്‍കി.

കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന ചടങ്ങില്‍ അല്‍ ഫലാജ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് ട്രേഡിംഗ് ദുബായ് മാനേജിംഗ് ഡയറക്ടര്‍ ബിജു റാവുത്തര്‍ ഓയൂര്‍, ഖത്തര്‍ പ്രവാസി ബാബു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
