ബഹ്‌റൈനിലെ വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ താത്ക്കാലിക ഓണ്‍ലൈന്‍ പഠനരീതി

Web Desk
0 Min Read

മനാമ: നിലവിലെ സാഹചര്യത്തെ തുടര്‍ന്നു, രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 1 ഞായര്‍ മുതല്‍ അടുത്ത അറിയിപ്പ് വരെ ഓണ്‍ ലൈന്‍ പഠന രീതിയിലേക്ക് മാറ്റുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

city exchange

അംഗീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി പഠനപ്രക്രിയ തടസ്സമില്ലാതെ തുടരുകയും വിദ്യാര്‍ഥികളുടെ സ്ഥിരമായ ഹാജര്‍ ഉറപ്പാക്കുകയും വേണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്ഥാപനങ്ങളില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിച്ച് തുടര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!