ഖത്തര്‍ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

Web Desk
1 Min Read

ദോഹ: നിലവിലുള്ള പ്രാദേശിക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. സ്ഥാനപതി ഓഫീസും പ്രാദേശിക അധികാരികളും പുറപ്പെടുവിക്കുന്ന വാര്‍ത്തകളും നിര്‍ദേശങ്ങളും ലഭിക്കുന്നതനുസരിച്ച് ശ്രദ്ധാപൂര്‍വം പിന്തുടരണമെന്നും ആവശ്യപ്പെട്ടു.

city exchange

ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഓഫീസ് പതിവുപോലെ പ്രവര്‍ത്തിക്കുന്നതായും എല്ലാ സമയത്തും 00974-55647502 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലോ [email protected] ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

പൊതു സുരക്ഷയുടെ താത്പര്യത്തില്‍, പ്രാദേശിക അധികാരികള്‍ അയക്കുന്ന അടിയന്തര മുന്നറിയിപ്പുകള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു. സൈനിക കേന്ദ്രങ്ങളുടെ സമീപത്ത് പോകുന്നത് ഒഴിവാക്കുകയും വീടുകളിലോ മറ്റ് കെട്ടിടങ്ങളിലോ അകത്ത് തന്നെ തുടരുകയും ചെയ്യണം. അത്യാവശ്യമായ സാഹചര്യങ്ങള്‍ ഒഴികെ പുറത്തേക്ക് പോകുന്നതും അനാവശ്യ യാത്രകളും ഒഴിവാക്കി അപകട സാധ്യതകളില്‍ നിന്ന് മാറണമെന്നും എംബസി മുന്നറിയിപ്പില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!