സ്റ്റാന്റ് വിത്ത് ഫലസ്തീന്‍ ഫണ്ട് ശേഖരണം എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: നിരവധി താരങ്ങള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരം ഉള്‍പ്പെടുന്ന ‘സ്റ്റാന്‍ഡ് വിത്ത് ഫലസ്തീന്‍’ ഫണ്ട് ശേഖരണ പരിപാടിയില്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍.

city exchange

ഗാസയില്‍ ക്രൂരമായ ഇസ്രായേല്‍ ആക്രമണത്തിന് വിധേയരായ ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രാദേശിക സമൂഹത്തെ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കാന്‍ ഖത്തര്‍ ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഖത്തര്‍ അക്കാദമി ദോഹയിലെ വിദ്യാര്‍ഥികളാണ് ഈ സംരംഭം ആരംഭിച്ചത്.

പ്രാദേശിക, അന്തര്‍ദേശീയ കളിക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സ്വാധീനം ചെലുത്തുന്നവര്‍, ഖത്തര്‍ അക്കാദമി ദോഹ, ഫലസ്തീനിയന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഫുട്ബോള്‍ ഷോഡൗണാണ് സംരംഭത്തിന്റെ പ്രധാന പരിപാടി. ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം ഫലസ്തീനിലേക്ക് സംഭാവന ചെയ്യും. കളിയുടെ ഹാഫ് ടൈമില്‍ കാണികള്‍ക്കുള്ള സമ്മാനങ്ങള്‍ക്കുള്ള നറുക്കെടുപ്പും നടക്കും.

കലാകാരന്‍മാരായ നാസര്‍ അല്‍-കുബൈസി, ദന അല്‍ മീര്‍, നെസ്മ ഇമാദ്, ഹലാ അല്‍ ഇമാദി എന്നിവരുടെ സംഗീത പ്രകടനങ്ങളും ‘ഫലസ്തീന്‍ അറബിയേ’, ‘മൗതിനി’ (എന്റെ മാതൃഭൂമി) എന്നീ ഗാനങ്ങളും മത്സരത്തിന് മുമ്പുള്ള വിവിധ പരിപാടികളും പരിപാടിയില്‍ ഉള്‍പ്പെടുന്നു.

- Advertisement -
Ad image

പരിപാടിയുടെ ടിക്കറ്റുകള്‍ വളരെ നേരത്തെ തന്നെ വിറ്റുതീര്‍ന്നു. ഇത് ഫലസ്തീനിലെ ദുരിതബാധിതരെ സഹായിക്കാനുള്ള ഖത്തറിലെ പ്രാദേശിക സമൂഹത്തിന്റെ മനസ്സാണ് കാണിക്കുന്നത്. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് സ്റ്റേഡിയത്തിലെ സ്‌ക്രീനുകളില്‍ പങ്കിടുന്ന ലിങ്ക് വഴി സംഭാവനകള്‍ ശേഖരിക്കുകയും സമാഹരിച്ച തുക പരിപാടിയില്‍ പ്രഖ്യാപിക്കുകയും ചെയ്യും.

സ്‌കൂള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഖത്തര്‍ അക്കാദമി ദോഹയിലെ നൂറിലധികം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ സന്നദ്ധസേവനം നടത്തുന്നു.

വൈകുന്നേരം നാല് മണിക്ക് എജ്യുക്കേഷന്‍ സ്റ്റേഡിയം ഗേറ്റ് തുറക്കും. ആറു മണിക്ക് പരിപാടി ആരംഭിക്കും. ഏഴു മണിക്കാണ് ഫുട്‌ബോള്‍ മത്സരം. അര മണിക്കൂര്‍ വീതമുള്ള രണ്ട് പകുതികളാണ് മത്സരം.

Share This Article
Leave a Comment
error: Content is protected !!