

ദോഹ: മാറഞ്ചേരി ഡയാലിസിസ് സെന്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ വേണ്ടി രണ്ടു പേരുടെ ശമ്പള വിതരണം മാപ്‌കോ ഖത്തര്‍ ഏറ്റെടുത്തു.

ശമ്പള വിതരണത്തിന്റെ ഔദ്യോദിക കൈമാറ്റം ഡയാലിസിസ് സെന്ററില്‍ നടന്നു.


മാപ്‌കോ മുഖ്യ രക്ഷാധികാരി അബുബക്കര്‍ മടപ്പാട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു,
വൈസ് പ്രസിഡന്റ് സൗദാമിനി, അംഗം നൂറുദ്ധീന്‍, മാപ്‌കോ പ്രസിഡണ്ട് സുജീര്‍, സെക്രട്ടറി ബഷീര്‍ സി കെ, ഉപദേശക സമിതി അംഗം മജീദ് കൂളത്ത്, മുന്‍ സെക്രട്ടറി നജീബ് എം ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
