Featured
രാജീവ് ഗാന്ധി; ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീക്ഷ വീരരക്തസാക്ഷിയായിട്ട് മുപ്പത്തിമൂന്നാണ്ട്

1991 മെയ് 21ന് ശ്രീ പെരമ്പത്തൂരിന്റെ മണ്ണില്‍ പൊലിഞ്ഞു പോയത് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നങ്ങളായിരുന്നു, ഒരുജനതയുടെ പ്രതീക്ഷയായിരുന്നു.


നാല്‍പതാം വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയുടെ വീരരക്തസാക്ഷിത്വം രാജ്യം വേദനയോടെ സ്മരിക്കുന്നു.

നവഭാരതശില്പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകനും ഇന്ദിരാ പ്രീയദര്‍ശിനിയുടെ പ്രിയപുത്രനും രാഹൂല്‍ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടത് ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള ആധുനിക ഭാരതത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്കിയ ക്രാന്തദര്‍ശിയും ധീഷണാശാലിയുമായ ഒരു ഭരണാധികാരിയുമായിരുന്നു. ശ്രീപെരംമ്പത്തൂരിന്റെ മണ്ണില്‍ പൊലിഞ്ഞത്
ഈ രാജ്യത്തെ ലക്ഷോപലക്ഷം യുവാക്കളുടെ സ്വപ്നങ്ങളാണ്.


‘ഇന്ത്യയ്ക്ക് വ്യവസായിക വിപ്ലവം നഷ്ടമായി; കംപ്യൂട്ടര്‍ വിപ്ലവം നഷ്ടപ്പെടുന്നത് ഭാരതത്തിന് താങ്ങാനാവില്ല’- രാജീവ് ഗാന്ധിയുടെ ആര്‍ജ്ജവത്തോടെയുള്ള ഈ പ്രചോദനാത്മകമായ വാക്കുകളും തീരുമാനങ്ങളുമാണ് ഇന്ത്യയില്‍ കംപ്യൂട്ടര്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. വിവരസാങ്കേതിക രംഗത്തും വാര്‍ത്താവിനിമയ രംഗത്തും ശാസ്ത്ര ഗവേഷണ രംഗത്തും വന്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.
കംപ്യൂട്ടറും മൊബൈല്‍ ഫോണുകളുമുള്‍പ്പെടെ എല്ലാ ഇലക്ട്രോണിക്ക് ഉത്പന്നങ്ങളും ആഡംബര വസ്തുക്കളുടെ പട്ടികയില്‍നിന്നും ആവശ്യ വസ്തുക്കളുടെ പട്ടികയിലേക്ക് മാറുകയും അതെല്ലാം സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് വരെ പ്രാപ്യമായ നിലയിലേക്ക് ഇന്ന് എത്തുകയും ചെയ്ത വന്‍ മാറ്റത്തിനും വികസനത്തിനും വഴിയൊരുക്കിയത് കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ആധുനിക വികസന സങ്കല്‍പ്പവും ഇച്ഛാശക്തിയും ഒന്നുകൊണ്ട് മാത്രമാണ്.
ജനാധിപത്യത്തേയും മതേതരത്വത്തേയും എക്കാലത്തും മുറുകെ പിടിച്ച രാജീവ് ഗാന്ധി ജനാധിപത്യത്തിലൂടെയുള്ള രാഷ്ട്ര നിര്‍മ്മാണത്തിന് ക്ഷമയും സ്ഥിരോത്സാഹവും അനുരഞ്ജന മനോഭാവവും ആവശ്യമാണെന്ന് എന്നും നമ്മെ ഓര്‍മ്മപ്പെടുത്തിയിരുന്നു.
ഇന്നത്തെ ഭരണാധികാരികള്‍ മറന്നുപോകുന്നത് അദ്ദേഹം ഓര്‍മ്മപ്പെടുത്തിയിരുന്ന സഹിഷ്ണതയും ക്ഷമയും അനുരഞ്ജനവുമാണ്.
തൊഴിലില്ലാത്ത യുവാള്‍ക്കായി സ്വയം തൊഴില്‍ കണ്ടെത്താനുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം കൊടുത്തത് അദ്ദേഹമായിരുന്നു. വിവിധ ഗ്രാമീണ തൊഴില്‍ദാന പദ്ധതികളിലൂടെ
രാജ്യത്തെ സാധാരണക്കാരുടെ ദാരിദ്ര്യ നിര്‍മ്മാജ്ജനത്തിനായുള്ള അനേകം ധന സഹായ പദ്ധതികളാണ് രാജീവ് ഗാന്ധിയുടെ കാലത്ത് ആരംഭിച്ചത്.
കാര്‍ഷിക രംഗത്തേയും വ്യവസായ രംഗത്തേയും പുത്തന്‍ സാങ്കേതിക വിദ്യകളുപയോഗിച്ച് വികസിപ്പിക്കുവാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടത് രാജീവ്ഗാന്ധിയുടെ ഭരണ കാലത്തായിരുന്നു.
ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളോടൊപ്പം ഇന്ത്യയെ എത്തിക്കുന്നതിന് നൂതന സാങ്കേവിദ്യകളുപയോഗിച്ചുള്ള ഉത്പാദനങ്ങളിലൂടേയും സേവനങ്ങളിലൂടേയും മാത്രമെ കഴിയൂ എന്ന് മനസ്സിലാക്കിയുള്ള പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ചത് അകാലത്തില്‍ വീരചരമമടഞ്ഞ ഇന്ദിരാജിയുടെ പ്രിയ പുത്രനായിരുന്നു.
അത്തരം പദ്ധതികളുടെ പേരുകള്‍ മാറ്റി സ്വന്തം പദ്ധതികളായി അവതരിപ്പിച്ച് കയ്യടി നേടുന്ന കാഴ്ചയാണ് ഇന്നത്തെ പല ഭരണത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്.
തന്റെ വിദേശ നയത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണാധികാരി എന്ന നിലയില്‍ തന്റെ ദര്‍ശനങ്ങളിലൂടെ ഇന്ത്യയെ മറ്റു വന്‍ ശക്തികളോടൊപ്പം മുന്‍ നിരയില്‍ കൊണ്ടു വന്ന് ഒരു പുതിയ ലോക ക്രമത്തിനായി പരിശ്രമിച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു രാജീവ് ഗാന്ധി.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യ യുവാക്കളുടേതാണെന്നും ഇന്ത്യയുടെ യുവത്വം മറ്റ് വന്‍ ശക്തികളൊടൊപ്പം നില്ക്കുന്ന തുല്യശക്തിയായി ഇന്ത്യയെ മാറ്റുമെന്നും തന്റെ ദര്‍ശനങ്ങളുടെ പിന്‍ബലത്തോടെ സ്വപ്നം കണ്ട കോണ്‍ഗ്രസ് നേതാവായിരുന്നു രാജീവ് ഗാന്ധി.
സാമ്പത്തിക രംഗത്തെ ഉദാരവത്ക്കരണ നയത്തിന് തുടക്കം കുറിച്ച് രാജ്യത്തിന്റെ ഉത്പാദന മേഖലയ്ക്ക് കുതിപ്പ് നല്‍കി വന്‍മാറ്റങ്ങള്‍ക്ക് വഴിവെച്ച വ്യവസായിക സാമ്പത്തിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ വികസന സ്വപ്നങ്ങളുടേയും ദീര്‍ഘവീക്ഷണത്തിന്റേയും നിതാന്ത ദൃഷ്ടാന്തങ്ങളാണ്.
വിപ്ലവകരമായ മാറ്റങ്ങളിലൂടെ നയങ്ങളിലൂടെ ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നടത്തിയ കുതിച്ചു ചാട്ടങ്ങള്‍ക്കും അസൂയാര്‍ഹമായ വളര്‍ച്ചയ്ക്കും കാരണഭൂതനായ രാജീവ് ഗാന്ധിയോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ സംഭാവനകള്‍ ഭാരതം എക്കാലത്തും ഓര്‍മ്മിക്കും.
ക്രാന്തദര്‍ശിയായ ആ ഭരണാധികാരിയുടെ ധീര രക്തസാക്ഷിത്വത്തിന് മുന്‍പില്‍
പ്രണാമമര്‍പ്പിക്കുന്നു.


