ഖത്തറിലെ റീട്ടെയില്‍ മേഖലയില്‍ മുന്നേറ്റം തുടര്‍ന്ന് മാര്‍സ ഗ്രൂപ്പ്; ഏഴാമത് ശാഖയ്ക്കായി പുതിയ കരാര്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ റീട്ടെയില്‍ വ്യാപാരമേഖലയില്‍ വളര്‍ച്ചയും വിപുലീകരണവും ലക്ഷ്യമിട്ട് മാര്‍സ ഗ്രൂപ്പ് പുതിയ ചുവടുവെപ്പ് നടത്തി. മാര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏഴാമത് ശാഖ ആരംഭിക്കുന്നതിനായി ഖാലിദ് അല്‍ യാഫി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ഉപയോഗപ്പെടുത്തുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചു.

city exchange

ദോഹയിലെ സിഗ്നേച്ചര്‍ ബൈ മാര്‍സ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഖാലിദ് അല്‍ യാഫി ഗ്രൂപ്പ് സ്ഥാപകരായ ഖാലിദ് മുഹമ്മദ് സെയ്ഫ് അല്‍ യാഫി, സെയ്ഫ് മുഹമ്മദ് സെയ്ഫ് അല്‍ യാഫി എന്നിവര്‍ സന്നിഹിതരായിരുന്നു.

മാര്‍സ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ഡയറക്ടര്‍ ഗഫൂര്‍ കണ്ടോത്ത്, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍, ബയിംഗ് മാനേജര്‍ നിസാര്‍ കാപ്പിക്കണ്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഷോപ്പിംഗ് സൗകര്യങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യമാണ് പുതിയ ശാഖയ്ക്ക് പിന്നിലുള്ളത്.

- Advertisement -
Ad image

ഖത്തറിലെ വ്യാപാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി വിപണി സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള മാര്‍സ ഗ്രൂപ്പിന്റെ പദ്ധതികള്‍ക്ക് കരാര്‍ കൂടുതല്‍ കരുത്തേകും.

വ്യാപാരരംഗത്തെ പരസ്പര സഹകരണവും വിശ്വാസവും പ്രതിഫലിപ്പിച്ച ചടങ്ങ് ഇരുഗ്രൂപ്പുകളുടെയും ബിസിനസ് ബന്ധത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലായി.

ഏഴാമത് ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ഖത്തറിലെ റീട്ടെയില്‍ വിപണിയില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കാനാണ് മാര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!