ഡോം ഖത്തര്‍ ലേഡീസ് വിംഗിന്റെ ‘വുമണ്‍സ് കണക്റ്റ് 2026’ ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തര്‍ ലേഡീസ് വിങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വുമണ്‍സ് കണക്റ്റ് 2026’ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രദ്ധേയമായി. ലേഡീസ് വിങിന്റെ പുതിയ കമ്മിറ്റി രൂപീകരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗമത്തില്‍ വനിതകളുടെ പങ്കാളിത്തവും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറി.

city exchange

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നഴ്സ് എഡ്യൂക്കേറ്റര്‍ സലീന കൂലാത്ത് നയിച്ച സ്തനാര്‍ബുദ ബോധവത്കരണ സെഷന്‍, അധ്യാപിക നബ്ഷ മുജീബ് നയിച്ച ടൈം മാനേജ്‌മെന്റ് ക്ലാസ്, ക്വിസ് മത്സരം, സൗഹൃദ സംഗമം, വിവിധ വിനോദപരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. അറിവും ബോധവത്കരണവും വിനോദവും സൗഹൃദവും ഒത്തുചേര്‍ന്ന സംഗമം പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി.

പുതിയ ഭാരവാഹികളായി ജുനൈബ സൂരജ് പ്രസിഡന്റ്, നുസൈബ അബ്ദുല്‍ അസീസ് ജനറല്‍ സെക്രട്ടറി, ദീപ്തി ശരത് ട്രഷറര്‍ എന്നിവരെയും സെക്രട്ടേറിയറ്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ വനിതകളുടെ നേതൃത്വപാടവം, സംഘാടനമികവ്, തീരുമാനമെടുക്കാനുള്ള കഴിവ്, ഏകോപനം, അവതരണശേഷി എന്നിവ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും സംഗമം മുന്നോട്ടുവെച്ചു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിലൂടെ വ്യക്തിപരമായും തൊഴില്‍പരമായും കൂടുതല്‍ മികവ് കൈവരിക്കാനാകുമെന്ന സന്ദേശവും പരിപാടി പങ്കുവെച്ചു.

- Advertisement -
Ad image

പരിപാടിയുടെ ഏകോപനം ഷംല ജഹ്ഫര്‍ നിര്‍വഹിച്ചു. സൗമ്യ പ്രദീപ്, പ്രീതി ശ്രീധര്‍, റസിയ ഉസ്മാന്‍, ജുനൈബ സൂരാജ്, നുസൈബ അസീസ്, റുഫ്‌സ ഷമീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, ചീഫ് അഡൈ്വസര്‍ മഷൂദ് തിരുത്തിയാട്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട്, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, അഡൈ്വസറി അംഗം മൈമൂന സൈനുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!