

ദോഹ: ഞായറാഴ്ച രാവിലെ ആറു മണി വരെ പല സ്ഥലങ്ങളിലും മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നതിനാല്‍ ദൃശ്യപരിധിയും കാഴ്ചാ പരിധിയും കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കടല്‍ത്തീരത്ത് കാറ്റ് അഞ്ചു മുതല്‍ 10 നോട്ട് വരെ വേഗതയില്‍ വീശും. രാത്രി വൈകിയും സ്ഥലങ്ങളില്‍ ദൃശ്യപരത 04 മുതല്‍ 08 കിലോമീറ്റര്‍ വരെയോ 02 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും.
