

കൊച്ചി: ആള്‍ കേരള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് അസോസിയേഷന്‍ പ്രസിഡന്റായി എ മോഹനനും (എറണാകുളം) സെക്രട്ടറിയായി രഞ്ജിത്ത് വാര്യരും (എറണാകുളം) തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികള്‍: കെ പി പോള്‍സണ്‍ (വൈസ് ചെയര്‍മാന്‍), പി ഡി വിജയരാജന്‍ (തൃശൂര്‍- ട്രഷറര്‍).

ഗവേര്‍ണിംഗ് ബോര്‍ഡ് അംഗങ്ങളായി ബാബു എബ്രഹാം കള്ളിവയലില്‍ (എറണാകുളം), ജോസി തോമസ് (കോട്ടയം), കെ കെ ആര്യന്‍ (തൃശൂര്‍), പി ജയകൃഷ്ണന്‍ (കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ബാലന്‍ ആന്റ് കമ്പനി സീനിയര്‍ പാര്‍ട്ണറാണ് എ മോഹനന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് ആന്റ് റിവ്യൂ ബോര്‍ഡ് അംഗമായിരുന്നു. രഞ്ജിത്ത് വാര്യര്‍, രാമചന്ദ്രന്‍ ആന്റ് അസോസിയേറ്റ്സ് പാര്‍ട്ണറും ഐ സി എ ഐ എറണാകുളം ബ്രാഞ്ച് മുന്‍ ചെയര്‍മാനുമാണ്.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എ കെ സി എ വാര്‍ഷിക യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സാമ്പത്തിക കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാന്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാരായി നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

