
ദോഹ: ഖത്തറിലെ റീട്ടെയില്‍ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്തമായ വിപണന ശൈലികൊണ്ടും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളിലൂടെയും സമാനതകളില്ലാത്ത പ്രമോഷനുകളിലൂടെയും ജനഹൃദയങ്ങളില്‍ ഇടം നേടിയ സഫാരി ഗ്രൂപ്പിന്റെ എട്ടാമത് ഔട്ട്‌ലെറ്റായ സഫാരി ഷോപ്പിംഗ് സെന്റര്‍ ജി ഡബ്ല്യു സി ലോജിസ്റ്റിക് വില്ലേജ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു.


പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍, ജനറല്‍ മാനേജര്‍ സുരേന്ദ്രനാഥ്, ദോഹ ബാങ്ക് ആക്ടിങ് ചീഫ് ഓഫ് ഹോള്‍സെയില്‍ ബാങ്കിങ് ഫാദി ഫദല്‍, ജി ഡബ്ല്യു സി ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ സയിദ് മാസ്, ജി ഡബ്ല്യു സി ചീഫ് ഫിനാന്‍സ് ഓഫീസര്‍ ഹിചാമ് നെഡ്ജാരി, സഫാരി മാനേജ്മന്റ് പ്രതിനിധികളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.


രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പാറക്കല്‍ അബ്ദുല്ല എം എല്‍ എ, ഐ യു എം എല്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ എ ലത്തീഫ്, ഐ യു എം എല്‍ കൂത്തുപറമ്പ് മണ്ഡലം ട്രഷറര്‍ ഡോ. എന്‍ എ റഫീഖ്, കല്ലിങ്കണ്ടി എന്‍ എ എം കോളേജ് ജനറല്‍ സെക്രട്ടറി പി പി ഹമീദ്, അഡ്വ. റോഷന്‍ പെരിന്തല്‍മണ്ണ, കണ്ണൂര്‍ ജില്ലാ എം എസ് എഫ് മുന്‍ പ്രസിഡന്റ് റിയാസ് നെച്ചോളി കൂടാതെ ഖത്തറിലെ പ്രമുഖ കമ്പനി പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി.

ഉദ്ഘാടനതിനോടനുബന്ധിച്ചു ലോജിസ്റ്റിക്ക് വില്ലേജിലെ ജി ഡബ്ല്യൂ സി കോമ്പൗണ്ടിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് വിസിറ്റ് ചെയ്യുന്ന ഏതൊരാള്‍ക്കും വിസിറ്റ് ആന്റ് വിന്‍ പ്രൊമോഷനില്‍ ഭാഗമാകാവുന്നതാണ്. ഖത്തറില്‍ ഇത് ആദ്യമായാണ് രണ്ടു ഷെവര്‍ലെ ക്യാപ്റ്റിവ കാറുകള്‍ യാതൊരു പര്‍ച്ചേസും ചെയ്യാതെ തന്നെ ഏതൊരാള്‍ക്കും സൗജന്യ കൂപ്പണ്‍ ലഭിക്കുന്ന രീതിയില്‍ മെഗാ റാഫിള്‍ ഡ്രോയിലുടെ സമ്മാനമായി നല്‍കുന്നത്. ഈ പ്രമോഷന്റെ ആദ്യ വിജയിയെ നറുക്കെടുപ്പിലൂടെ സെപ്റ്റംബര്‍ 17നും രണ്ടാമത്തെ വിജയിയെ നറുക്കെടുപ്പിലൂടെ നവംബര്‍ 5നും ലോജിസ്റ്റിക്ക് വില്ലേജിലെ ജി ഡബ്ല്യൂ സി കോമ്പൗണ്ടില്‍ നടക്കുന്ന റാഫിള്‍ ഡ്രോയിലുടെ കണ്ടെത്തും.

സഫാരിയുടെ ഈ പുതിയ ഔട്ട്‌ലെറ്റ് പുതിയ അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. ഒരേ സ്ഥലത്ത് കുടുംബത്തിന്റെ എല്ലാ ആവശ്യകതകളും നിറവേറ്റാന്‍ ഉതകുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന കാറ്റഗറികള്‍ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫ്രഷ് ഫുഡ്, ഗ്രോസറി, ഉയര്‍ന്ന നിലവാരമുള്ള പഴങ്ങള്‍ പച്ചക്കറികള്‍, മാംസം, മീന്‍, തുടങ്ങിയ ഫ്രഷ് ഉത്പന്നങ്ങള്‍ക്കൊപ്പം എല്ലാതരം പലവ്യഞ്ജനങ്ങളും, ദിവസവും പുതുമയോടെ തയ്യാറാക്കുന്ന വിഭവങ്ങള്‍ക്കൊപ്പം വിദേശീയ രുചികള്‍ ഉള്‍ക്കൊള്ളുന്ന ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗവും നോണ്‍ ഫുഡ് വിഭാഗങ്ങള്‍ കോസ്‌മെറ്റിക്‌സ്, റെഡിമെയ്ഡ് ഗാര്‍മെന്റ്, ഇലക്ട്രോണിക്‌സ് ഐ ടി ഉത്പന്നങ്ങള്‍, ടോയ്‌സ്, സ്റ്റേഷനറി, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും മികച്ച കളക്ഷനുകള്‍ ഏറ്റവും ആകര്‍ഷകമായ വിലകളില്‍ ലഭ്യമാക്കും.

സാമ്പത്തികപരമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഈ കാലഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സഫാരി ഉപഭോക്താക്കള്‍ക്ക് പണത്തിന് ഏറ്റവും മികച്ച മൂല്യം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.





