ആംബുലസിന്റെ താക്കോല്‍ ദാനം നാളെ

Web Desk
1 Min Read

കോഴിക്കോട്: കുറ്റിച്ചിറയിലെ ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്ററിന് വേണ്ടി മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സ്റ്റാഫ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ആംബുലസിന്റെ താക്കോല്‍ ദാനം നാളെ നടക്കും.നാളെ വൈകുന്നേരം 4 മണിക്ക് ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മാവൂര്‍ ഗ്വളിയോര്‍ റയണ്‍സ് സ്റ്റാഫ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പത്മനാഭന്‍, ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി.ക്ക് താക്കോല്‍ നല്‍കിയാണ് നിര്‍വ്വഹിക്കുക. ഡെപ്യുട്ടി മേയര്‍ സി. പി. മുസാഫര്‍ അഹ്‌മദ് ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും.വാര്‍ഡ് കൗണ്‍സിലര്‍ കെ. മൊയ്തീന്‍ കോയ, തെക്കേപ്പുറം റസിഡന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി. മമ്മദ് കോയ, കമാല്‍ വരദൂര്‍, ഡോ: സി. എം. നജീബ് ഇ.വി.ലുഖ്മാന്‍ എന്നിവരും പങ്കെടുക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!