

ആലുവ: ചെങ്ങമനാട് മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ പ്രവര്‍ത്തകരോടൊപ്പം ചുവരെഴുതി.

രാവിലെ പതിവ് സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ചെങ്ങനാട് കൂടി കടന്നു പോയപ്പോഴാണ് പ്രവര്‍ത്തകര്‍ ചുവരെഴുതുന്നത് സ്ഥാനാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് എ സി ശിവന്‍, ഡി സി സി സെക്രട്ടറി അഡ്വ. പി ബി സുനീര്‍, സി എ നാസര്‍, നൗഷാദ് എന്‍ എച്ച് എന്നിവര്‍ പങ്കെടുത്തു.
