

ആലുവ: യു സി കോളേജ് നന്മ റെസിഡന്‍സ് അസോസിയേഷന്‍ ആറാമത് വാര്‍ഷികം റെസിഡന്‍സ് കുടുംബാഗങ്ങളുടെ കലാപരിപാടികളും വിപുലമായ രീതിയില്‍ ആഘോഷിച്ചു. പറവൂര്‍ കവല നമ്പൂരി മഠം ഹാളില്‍ നടന്ന വാര്‍ഷികം ജില്ലാ പഞ്ചായത്തഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനീസാ നവാസ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി സുജിത രാജേഷ് സ്വാഗതം പറഞ്ഞു. യു സി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം ഐ പുന്നൂസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബിനാനിപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് വി ആര്‍ സുനില്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം ഷാഹിന ബീരാന്‍ സമ്മാനദാനം നിര്‍വഹിച്ചു.

യു സി കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് ജോണ്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ സലാം വള്ളിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ബിനാനിപുരം സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് പി ജി ഹരി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ട്രഷറര്‍ വഹീദ ശംസുദ്ധീന്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ കലാപരിപാടികളും പ്രശസ്ത ചലച്ചിത്ര ചാനല്‍ താരം അന്‍വര്‍ സുറുമയും ചാനല്‍ ആല്‍ബം ഫെയിം സ്മിത ഫ്രാന്‍സിസും നയിച്ച ഗാനമേളയും നടന്നു.

