ടോറസ് ലോറിയില്‍ കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് കടത്ത് പ്രതികള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: ടോറസ് ലോറിയില്‍ കൊച്ചി നഗരത്തില്‍ മയക്കു മരുന്ന് കടത്ത് പ്രതികള്‍ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി വെളിയില്‍ ഷെഫീക്ക് (29), ആലപ്പുഴ പുന്നപ്ര പള്ളിവേലില്‍ ആഷിഖ് (32) എന്നിവരാണ് പിടിയിലായത്.

city exchange

രാസ ലഹരി കടത്തുന്നതിനായി നൂതന മാര്‍ഗ്ഗം കണ്ടെത്തിയ ഇവരുടെ കൈവശം വീര്യം കൂടിയ മയക്കു മരുന്ന് വിഭാഗത്തില്‍ പെട്ട 286 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു ഇതിന് വിപണിയില്‍ 25 ലക്ഷത്തോളം വിലമതിക്കും. ട്രെയിന്‍ വഴിയും ബസ്സ് മാര്‍ഗേനയും മയക്കു മരുന്ന് വാഹകരായി ഇവര്‍ വരുമ്പോള്‍ ഉണ്ടാവുന്ന കര്‍ശനമായ പൊലീസ് ചെക്കിങ് ഒഴിവാക്കാന്‍ അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പലചരക്ക്, കരിങ്കല്‍ ലോറികളില്‍ ഡ്രൈവര്‍മാരുടെ ഒത്താശയോടെ സഹായികള്‍ എന്ന വ്യാജേന കയറിയാണ് മയക്കു മരുന്ന് കേരള അതിര്‍ത്തി കടത്തി വിട്ടിരുന്നത്.

മുന്‍ നിശ്ചയ പ്രകാരം കരിങ്കല്‍ കയറ്റി വന്ന ലോറിയില്‍ ഇടപാടിനായി വന്ന ഇവരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ നര്‍ക്കോടിക് അബ്ദുല്‍ സലാമിന്റെ മേല്‍നോട്ടത്തില്‍ കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കളമശ്ശേരിഡുപൊലീസും യോദ്ധാവ് സ്‌ക്വാഡും സംയുക്തമായി ഇവരെ പിടികൂടുകയായിരുന്നു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!