

പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ജന്മനാട് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. അധ്യാപകരും സഹപാഠികളും കുട്ടിക്കാലത്തെ സുഹൃത്തുക്കളും മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്ന അയല്‍വാസികളും തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കാനും സ്ഥാനാര്‍ഥിയെ കാണാനും എത്തിച്ചേര്‍ന്നു.

അറക്കപ്പടി എസ് എന്‍ ഡി പി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അരുണ്‍ പോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ, ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, എം ടി ജോയ്, ഒ ദേവസ്സി, സുബൈര്‍ ഓണംപിള്ളി, കെ എന്‍ സുകുമാരന്‍, ജോജു ജേക്കബ്, ടീന്‍ കുര്യാക്കോസ്, രാജു മാത്താറ, അലി മൊയ്ദീന്‍, എല്‍ദോ മോസസ്, എന്‍ ബി ഹമീദ്, എന്‍ ഒ ജോര്‍ജ്, വി എച്ച് മുഹമ്മദ്, മുക്താര്‍, കെ വൈ യാക്കോബ്, എന്‍ ബി ജോര്‍ജ്, വി എ അന്‍സാര്‍, ഷെമീര്‍, എം എം ഷാജഹാന്‍, പി എ മുഹമ്മദ് കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.

അറക്കപ്പടിയില്‍ നിന്ന് റോഡ് ഷോയോട് കൂടി ആരംഭിച്ച പരിപാടിയില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അറക്കപ്പടി ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് പെരുമ്പാവൂര്‍ യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ഒ ദേവസ്സി ഉദ്ഘാടനം ചെയ്തു.
