
ദോഹ: വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാറ്റ് ശക്തമായ നിലയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കാഴ്ചപരിധി കുറയാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഈ ദിവസങ്ങളില്‍ കടലിലും ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
