പുന്നക്കടവ്- ചൂളക്കടവ് തീരദേശ റോഡ് പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിം ലീഗ്

Web Desk
1 Min Read

രാമന്തളി: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായ പുന്നക്കടവ് ചൂളക്കടവ് തീരദേശ റോഡിന്റെ പ്രവര്‍ത്തി ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് രാമന്തളി രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പി പി സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ കരപ്പാത് യോഗം ഉദ്ഘാടനം ചെയ്തു.

city exchange

കെ കെ അഷ്റഫ്, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി മുഹമ്മദലി, പി കെ ഷബീര്‍, പി എം ഷുഹൈബ, ടി പി അഫ്‌സല്‍, പി കെ ഫസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി കക്കുളത്ത് അബ്ദുല്‍ ഖാദര്‍ (പ്രസിഡന്റ്), മോണങ്ങാട്ട് ചിറയില്‍ അബ്ദുറഹ്മാന്‍, കാനപ്പുറം അബ്ദുല്‍ അസീസ്, അബ്ദുല്ല ടി (വൈ. പ്രസിഡണ്ട്മാര്‍) മുഹമ്മദ് അഷറഫ് സി എം (ജനറല്‍ സെക്രട്ടറി), അഫ്‌സല്‍ ടി പി, അഷ്‌റഫ് ഒ കെ, കാസിം എന്‍ പി ( സെക്രട്ടറിമാര്‍), കെ പി മുഹമ്മദ് സഹദ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!