മലബാര്‍ പോരാട്ടം ബുക്ക് റിവ്യൂ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസും കിഴിശ്ശേരി ഹരിതഗിരി റീജ്യണല്‍ കോളജ് ഓഫ് സയന്‍സ് ആന്റ് ഹ്യുമാനിറ്റീസും ചേര്‍ന്ന് ബുക്ക് റിവ്യൂ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാംപസ് സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ സി എച്ച് ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി അധ്യക്ഷത വഹിച്ചു.

city exchange

മലബാര്‍ പോരാട്ടവുമായി ബന്ധപ്പെട്ട വ്യത്യസ്തമാനങ്ങളിലുള്ള പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ റിവ്യൂ ചെയ്യുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഡോ. ഉമര്‍ തറമേല്‍, അശ്‌റഫ് തൂണേരി എന്നിവര്‍ ക്ലാസെടുത്തു.

ഹരിതഗിരി റീജ്യണല്‍ കോളജ് പ്രിന്‍സിപ്പല്‍ മുസ്തഫ വക്കാലൂര്‍, സി എച്ച് ചെയര്‍ കോര്‍ഡിനേറ്റര്‍ ടി റിയാസ് മോന്‍, സൈഫുന്നിസ ടീച്ചര്‍, യൂണിവേഴ്‌സിറ്റി കെമിസ്ട്രി വിഭാഗം തലവന്‍ പ്രഫ. യഹ്യ എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

മലബാര്‍ പോരാട്ടവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വരും ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ റിവ്യൂ ചെയ്യും.

Share This Article
Leave a Comment
error: Content is protected !!