

കോഴിക്കോട്: എല്‍ ഡി എഫ് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ടി പി രാമകൃഷ്ണനെ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റയും ജില്ലാ വൈസ് പ്രസിഡണ്ട് എയര്‍ലൈന്‍സ് അസീസും സന്ദര്‍ശിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചത് അദ്ദേഹവുമായി പങ്കുവെച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനും വലിയ നേട്ടങ്ങളിലേക്ക് നയിക്കാനും ടി പി രാമകൃഷ്ണന് സാധിക്കട്ടെ എന്നാശംസിച്ചു.
