
കൊല്ലം: കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്കു സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം . വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്കു സമീപം വിനോദ സഞ്ചാരത്തിന് എത്തിയ കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. 21 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി അര്‍ജുന്‍, കണ്ണൂര്‍ സ്വദേശി റിസ്‌വാന്‍ എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വീണു. ഈ സമയം അടുത്ത് പൊട്ടിക്കിടന്ന കമ്പിയില്‍ കയറി പിടിച്ചു. ഇതില്‍ വൈദ്യുതി ഉണ്ടായിരുന്നുവെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നു വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പരിസരവാസികളും ഓടി യെത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


