Connect with us

Special

ഇന്ന് ജൂണ്‍ 19 ദേശീയ വായന ദിനം

Published

on


വായന ദിനം ആചരിക്കുന്നത് പി എന്‍ പണിക്കരുടെ ചരമദിനത്തിലാണ്. അദ്ദേഹമാണ് കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകന്‍.

‘വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക.’ 1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. കേരള സര്‍ക്കാര്‍ 1996 മുതല്‍ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.

സ്‌കൂളുകളില്‍ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ ടി ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാന്‍ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതല്‍ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

‘വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കില്‍ വളയും’ എന്നത് ഒരു മലയാള പഴഞ്ചൊല്ലാണ്. ഇതിനര്‍ഥം, വായിച്ചാല്‍ അറിവും കഴിവും വര്‍ധിച്ച് മനുഷ്യന്‍ വളരും, എന്നാല്‍ വായിക്കാതിരുന്നാല്‍ അജ്ഞത കാരണം തെറ്റായ വഴിയിലേക്ക് നീങ്ങും എന്നാണ്.

ഈ ചൊല്ല് കുഞ്ഞുണ്ണി മാഷ് എഴുതിയതാണ്. ഇതില്‍ വായനയുടെ പ്രാധാന്യവും അറിവ് നേടുന്നതിന്റെ ആവശ്യകതയും എടുത്തു കാണിക്കുന്നു.

ജോണ്‍ഗില്‍ബര്‍ട്ട്


error: Content is protected !!