
കോഴിക്കോട്: മലബാറിന്റെ ഫുട്‌ബോള്‍ ആവേശമായ നൈനാംവളപ്പിലെ ആര്‍ജന്റീനിയന്‍ ആരാധകരെ അടു ത്തറിയാന്‍ അര്‍ജന്റീനയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ അര്‍ജന്റീനോസ് ജൂനിയേഴ്‌സിന്റെ സാരഥികള്‍ എത്തി.
ബുധനാഴ്ച വൈകീട്ടോടെയാണ്
കിലോമീറ്റുകള്‍ക്കപ്പുറത്താണെങ്കിലും തങ്ങളുടെ ഫുട്‌ബോള്‍ താരങ്ങളെയും ടീമിനെയുമെല്ലാം അതിരുകളില്ലാതെ ഇഷ്ടപ്പെടുന്ന നൈനാം വളപ്പുകാരെ കാണാനെത്തിയത്

അഞ്ചു വയസ്സു മുതല്‍ എഴുപത്തഞ്ച് വയസ്സു വരെയുള്ള വിവിധ പ്രായക്കാരുമായി ഫുട്ബാളിനെക്കുറിച്ചും മെസ്സിയെക്കുറിച്ചുമെല്ലാം അല്പസമയം സംവദിച്ച ശേഷം പത്തു മിനുട്ടു നീണ്ടു നിന്ന സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുക കൂടി ചെയ്തു. ഇതിനിടക്ക് പെയ്ത മഴയെക്കൂടി വകവെക്കാതെയാണ് ഇവര്‍ കളിക്കളത്തിനും പുറത്തുമായി മണിക്കൂറുകളോളം ചെലവിട്ടത്.

അര്‍ജന്റീനയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ അര്‍ജന്റീനോസ് ജൂനിയേഴ്‌സിന്റെ വൈസ് പ്രസിഡന്റ് ഹാവിയര്‍ പെഡര്‍സോളിയും ക്ലബ്ബിന്റെ ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെവിന്‍ ലിബ്‌സ്ഫ്രയിന്റുമാണ് തങ്ങളുടെ നാടിന്റെ കട്ട ഫാനുകാരെ നേരില്‍ കണ്ടതും കേട്ടതും. ഇവര്‍ക്ക് കൂട്ടായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനും കോഴിക്കോടിന് ഏറെ പ്രിയങ്കരനുമായ ഗോവക്കാരനായ ഗോള്‍ കീപ്പര്‍ പത്മശ്രീ ബ്രഹ്മാനന്ദ് സങ് വാക്കറം ഉണ്ടായിരുന്നു.
മലബാര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ഫൗണ്ടേഷന്‍ മലബാറില്‍ ആരംഭിക്കുന്ന ഫുട്ബോള്‍ സഹകരണ കരാറില്‍ ഒപ്പിടാന്‍ എത്തിയതായിരുന്നു ഇവര്‍ കോഴിക്കോട്ട്. ഫുട്ബാള്‍ മത്സരത്തിനു ശേഷം ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന ലൂക്കാ കയ്യോലിയുടെ കമാല്‍ വരദൂര്‍ പരിഭാഷപ്പെടുത്തിയ മെസ്സി ജീവചരിത്ര ഗ്രന്ഥത്തിന്റെയും
എ വി ഫര്‍ദീസ് എഴുതിയ മറഡോണയെക്കുറിച്ചുള്ള മാനോ ദി ദിയോസ് എന്ന പുസ്തകത്തിന്റെയും കവര്‍ ചിത്രങ്ങളുടെ പ്രകാശന കര്‍മവും നിര്‍വഹിച്ചു.
നൈനാം വളപ്പ് പുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ എന്‍ഫ പ്രസിഡന്റ് സുബൈര്‍ നൈനാംവളപ്പ്, കമാല്‍ വരദൂര്‍ എന്നിവര്‍ സംസാരിച്ചു.

