തട്ടിപ്പു കേസിലെ പ്രതികളായ ഗുജറാത്തി ദമ്പതികള്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: ബ്രസീലില്‍ നിന്നും ഘാനയിലേക്ക് പഞ്ചസാര വ്യാപാരം നടത്തുന്നതിനുള്ള കരാര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഒരു കോടി രൂപ തട്ടിയെടുത്ത ഗുജറാത്തി ദമ്പതികള്‍ പിടിയില്‍. ഗുജറാത്ത് സൂറത്ത് ചന്ദ്രപ്പുര സ്വദേശി മൃണാള്‍ ദിവേദ്യ (35), ഭാര്യ കാജല്‍ (26) എന്നിവരാണ് മരട് പൊലീസിന്റെ പിടിയിലായത്.
എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബിസിനസ്സ് നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിക്ക് ബ്രസീലില്‍ നിന്നും ഘാനയിലേക്ക് ഐക്യുമസ് 45 പഞ്ചസാര വ്യാപാരം നടത്തുന്നതിനുള്ള കരാര്‍ ശരിയാക്കിത്തരാമെന്നാണ് സൂറത്തിലുള്ള കാജല്‍ അഗ്രോ ഫുഡ്‌സ് എന്ന സ്ഥാപനം തൃപ്പൂണിത്തുറ സ്വദേശിയെ ബന്ധപ്പെട്ട് അറിയിച്ചത്. തുടര്‍ന്ന് ബില്‍ ഓഫ് ലാഡിങ് രേഖകള്‍ അയച്ചു കൊടുക്കുകയും അഡ്വാന്‍സായി ഒരു കോടി രൂപ ആവശ്യപ്പെടുകയുമായിരുന്നു.
അക്കൗണ്ട് വഴി ഒരു കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നാലെ പഞ്ചസാര കപ്പല്‍ മാര്‍ഗ്ഗം അയച്ചതായും അതിനുള്ള പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകള്‍ നല്കുകയും ചെയ്തു. ഇതില്‍ സംശയം തോന്നിയതോടെ ബില്‍ ഓഫ് ലാഡിംഗ്, ഷിപ്പിംഗ് രേഖകള്‍, പണം ട്രാന്‍സ്ഫര്‍ ചെയ്ത രേഖകള്‍ തുടങ്ങിയവ വ്യക്തമായി പരിശോധിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്കിയത്.
ഫോണ്‍ രേഖകള്‍ പരിശോധിച്ച് ദമ്പതികള്‍ സൂറത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇരുവരേയും സൂററ്റില്‍ നിന്നും പിടികൂടി കേരളത്തിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ജിസ്റ്റര്‌ഴ ചെയ്ത്

city exchange
Share This Article
Leave a Comment
error: Content is protected !!