

ദോഹ: ബനു ഹാജിർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ഉണ്ണിക്കുളം പഞ്ചായത്ത് കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് (62) ദോഹയിൽ നിര്യാതനായി.

ഭാര്യ: റസീന. മക്കൾ: അഫ്സന, ആദിൽ.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഖത്തർ എയർവേസിൽ കോഴിക്കോടേക്ക് കൊണ്ട് പോവുമെന്ന് കെ എം സി സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
