ഒടുവില്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു; ഖത്തര്‍ കെ എം സി സിക്ക് സഹഭാരവാഹികളായി

Web Desk
1 Min Read

ദോഹ: തീരുമാനമാകാതെ കേരള മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിന് വിട്ട ഖത്തര്‍ കെ എം സി സിയുടെ സഹഭാരവാഹികളെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ ജില്ലാ കമ്മിറ്റികളുമായി മുസ്‌ലിം ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയാണ് വൈസ് പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും തീരുമാനിച്ചത്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ അലങ്കരിക്കേണ്ടവരെ നേരത്തെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയിരുന്നു.

city exchange

വൈസ് പ്രസിഡന്റുമാരായി കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു വടകര, റഹീം പാക്കഞ്ഞി, ബഷീര്‍ ടി ടി കെ, അബൂബക്കര്‍ പുതുക്കുടി, ആദംകുഞ്ഞി, സിദ്ദീഖ് വാഴക്കാട് എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

സെക്രട്ടറിമാരായി അഷ്‌റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, ഷമീര്‍ പട്ടാമ്പി സല്‍മാന്‍ എളയടം, ഫൈസല്‍ മാസ്റ്റര്‍, വി ടി എം സാദിഖ് എന്നിവരെയും തെരഞ്ഞടുത്തു.

കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു വടകര, റഹീം പാക്കഞ്ഞി എന്നിവര്‍ ഒഴികെ ബാക്കിയെല്ലാവരും താരതമ്യേന പുതുമുഖങ്ങളാണെന്ന പ്രത്യേകതയും കമ്മിറ്റിക്കുണ്ട്.

- Advertisement -
Ad image

ഡോ. അബ്ദുസ്സമദ് പ്രസിഡന്റും സലീം നാലകത്ത് ജനറല്‍ സെ്ക്രട്ടറിയും പി എസ് എം ഹുസൈന്‍ ട്രഷററുമായ കമ്മിറ്റിയാണ് ഖത്തര്‍ കെ എം സി സിയെ നിലവില്‍ നയിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!