

ദോഹ: ആവേശകരമായ ഫാമിലി കുക്കിംഗ് ബാറ്റ്ല് ഖത്തറിലെ ഏറ്റവും വലിയ സിംഗിള്‍ ഫ്േളാര്‍ ഔട്ലെറ്റായ റവാബി ഇസ്ഗാവയില്‍ നടന്നു. ഏഴു കുടുംബങ്ങളാണ് തങ്ങളുടെ പാചക വൈദഗ്ധ്യം മാറ്റുരച്ചത്.

നിഖില ഷൈജു, ആല്‍ബര്‍ട്ട് ഷൈജു, മകള്‍ അലീന ഷൈജു എന്നിവരടങ്ങുന്ന ടീം ലൗലി ഹോം ഒന്നാം സ്ഥാനം നേടി എട്ടു ഗ്രാം സ്വര്‍ണ്ണ നാണയം സ്വന്തമാക്കി.

സേബ കുല്‍സൂം, ഫൈസ ആനം, ഫര്ഹാന് അഹ്മദ് എന്നിവരുടെ ടീം സ്വീറ്റ് ആന്റ് ടാങി രണ്ടാം സ്ഥാനം നേടി. 1000 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിച്ചത്.
ടീം റോക്സ്റ്റാര്‍ മൂന്നാം സമ്മാനമായ 500 റിയാലിന്റെ ഗിഫ്റ്റ് വൗച്ചര്‍ സ്വന്തമാക്കി. സീമ സിമ്രാന്, യാഷ് എന്നിവരാണ് ഈ ടീമിലുണ്ടായിരുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ മാഷ അര്‍ഷദ്, റവാബി ബ്രാഞ്ച് മാനേജര്‍ അന്‍സാര്‍ പി പി, ഓപ്പറേഷന് മാനേജര്‍ ജോജോ റോബര്‍ട്ട്, പര്‍ച്ചേസ് മാനേജര്‍ ഇസ്മായില്‍ വി പി, ചീഫ് ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ പന്തലിങ്ങല്‍, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍ നവാസ് കെ പി, ബി ഡി എം ഷിജു കൃഷ്ണന്, ഫൈവ് ഗ്രൂപ് ഡിവിഷന് മാനേജര്‍ സുജിത്ത് കുണ്ടൂര്‍, അഡ്മിന് മാനേജര്‍ റയീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രശസ്ത ഇന്‍ഫ്ളുവന്‍സറും ഷെഫുമായ ഖുഷ്ബു ചൗള, എക്സിക്യൂട്ടീവ് ഷെഫ് ദീപേഷ് കുമാര്‍, ഷാജിത ഷംസ് എന്നിവരടങ്ങുന്ന ജഡ്ജിങ് പാനല്‍ പരിപാടിയെ കൂടുതല്‍ മികച്ചതാക്കി.
കേരള കിച്ചണ്‍, ബര്‍ദമാന്‍ റോസ്, പ്രൊമോലാക്ക്, ക്ലിക്കോണ്‍ എന്നിവയുടെ സംയുക്തമായ പിന്തുണയാണ് ഫാമിലി കുക്കിംഗ് ബാറ്റില്‍ സാധ്യമാക്കിയത്. പരിപാടിയില്‍ കാണികളായ കുട്ടികളടക്കമുള്ളവര്‍ക്ക് വിവിധങ്ങളായ വിനോദ പരിപാടികളും ഏതാണ്ട് നൂറോളം സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു.
റവാബിയുടെ 10, 20, 30 പ്രമോഷനിലൂടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല റവാബിയില്‍ നടക്കുന്ന ബൈ 2 ഗെറ്റ് 1 ഫ്രീ ഓഫറിലൂടെ ഏറ്റവും മികച്ച ഗാര്‍മെന്റ്സ്, ലേഡീസ് ബാഗ്സ്, ഫുട്വെയര് എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം സൗജന്യമായി നേടാനാവും.
ജൂണ്‍ എട്ടിന് ആരംഭിക്കുന്ന ബാക്ക് ടു ഹോം ഓഫറിലൂടെ റവാബിയില്‍ നിന്നും കൂടുതല്‍ ഗുണമേന്മയുള്ള നിരവധി ഉത്പന്നങ്ങള്‍ നാട്ടില്പോകുന്നവര്ക്കായി ഒരുക്കിയിട്ടുണ്ട്.

