

ദോഹ: ജൂണ്‍ ഒന്നിന് അല്‍ വക്രയിലെ റവാബി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ ‘ഷോപ്പ് ആന്റ് വിന്‍’ കോണ്ടസ്റ്റിന്റെ രണ്ടാം നറുക്കെടുപ്പില്‍ നസ്മുല്‍ ഹഖിനെ (ടിക്കറ്റ് നമ്പര്‍: 2018248) വിജയിയായി തെരഞ്ഞെടുത്തു. ഏറ്റവും പുതിയ നിസ്സാന്‍ പട്രോള്‍ കാറാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക.

ഫെബ്രുവരി ഒന്നിന് തുടങ്ങിയ കോണ്ടസ്റ്റ് സെപ്റ്റംബര്‍ 30 വരെയുണ്ടായിരിക്കും. 50 റിയാലിന് റവാബിയില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ആര്‍ക്കും ‘ഷോപ്പ് ആന്റ് വിന്‍’ കോണ്ടസ്റ്റിന്റെ ഭാഗമാവാം. ഓരോ നറുക്കെടുപ്പിലും ഒരാള്‍ക്ക് നിസ്സാന്‍ പട്രോള്‍ കാറാണ് ഒന്നാം സമ്മാനം.

ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ടി പി, ഓപ്പറേഷന്‍ മാനേജര്‍ ജോ റോബര്‍ട്ട്, ബിസിനസ് ഡെവലപ്മന്റ് മാനേജര്‍ ഷിജു കൃഷ്ണന്‍, പര്‍ച്ചേസ് മാനേജര്‍ ഇസ്മായില്‍ വി പി, മിനിസ്ട്രി ഓഫ് കോമേഴ്സ് ഒഫിഷ്യല്‍ അബ്ദുല്‍ മാലിക് എന്നിവര്‍ പങ്കെടുത്തു.
ജൂലൈ ഒന്നിന് നടക്കുന്ന അടുത്ത നറുക്കെടുപ്പിന് മുമ്പായി റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവ, റവാബി ഫുഡ് സെന്റര്‍ അല്‍ റയ്യാന്‍, റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ മുര്‍റാഹ്, റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ വക്ര, റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ന്യൂ റയ്യാന്‍, റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉമ്മു സലാല്‍ മുഹമ്മദ്, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഖര്‍ത്തിയാത്ത്, ഗ്രാന്റ് ഷോപ്പിംഗ് സെന്റര്‍ അബുഹമൂര്‍ എന്നിവിടങ്ങളില്‍ ഏതെങ്കിലും സ്റ്റോറില്‍ നിന്നും പര്‍ച്ചേസ് ചെയ്താല്‍ കോണ്ടസ്റ്റിന്റെ ഭാഗമാവാം.

