

ദോഹ: മെട്രോലിങ്ക് സേവനങ്ങളില്‍ ഇനി ട്രാവല്‍ കാര്‍ഡുകള്‍ സ്വീകരിക്കും. ‘മെട്രോലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ യാത്ര എളുപ്പമായി!’ സോഷ്യല്‍ മീഡിയയില്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും അറിയിച്ചു.

സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലബ്ബ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ കാര്‍ഡുകള്‍ ബസ് കയറുമ്പോള്‍ റീഡറില്‍ ടാപ്പ് ചെയ്യാം. എന്നാല്‍ പേപ്പര്‍ ടിക്കറ്റുകള്‍ക്ക് പുതിയ ഓപ്ഷന്‍ ബാധകമല്ല.

അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളും മെട്രോലിങ്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ടാപ്പ് ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
തുടക്കത്തില്‍ നടപ്പിലാക്കിയ മെട്രോലിങ്ക് ക്യുആര്‍ കോഡും കര്‍വ സ്മാര്‍ട്ട് കാര്‍ഡുകളും ഇപ്പോഴും സാധുതയുള്ളതാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

