ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

Web Desk
1 Min Read

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ഇതോടെ ഏഷ്യയിലേയും യൂറോപ്പിലേയും രാജ്യങ്ങള്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

city exchange

വ്യത്യസ്തമായ പ്രോട്ടീന്‍ വകഭേദമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിലാണ് കോവിഡ് വകഭേദം തിരിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍ പഠനം നടത്തുന്നുണ്ട്.

പുതിയ വകഭേദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ സാമ്പത്തിക വിപണിയെ ബാധിച്ചിട്ടുണ്ട്. കുറിച്ചുള്ള വാര്‍ത്ത സാമ്പത്തിക വിപണികള്‍ തകര്‍ത്തിട്ടുണ്ട്. ഏഷ്യയിലെ ഓഹരികള്‍ മൂന്നു മാസത്തിനിടെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. എണ്ണ വിപണി മൂന്ന് ശതമാനത്തിലധികമാണ് ഇടിഞ്ഞത്.

- Advertisement -
Ad image

യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്ക് പ്രകാരം ബി.1.1.529 വകഭേദം ബോട്‌സ്വാനയിലും ഹോങ്കോങിലും കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, ലെസോത്തോ, എസ്വാതിനി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ബ്രിട്ടന്‍ താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ നിന്നും മടങ്ങുന്ന ബ്രിട്ടീഷ് യാത്രക്കാരോട് ക്വാറന്റൈനിലിരിക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റ് അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ജപ്പാന്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ജിജി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസമാദ്യം യാത്രാ നിയന്ത്രണങ്ങളില്‍ ലഘൂകരണം വരുത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നിന്നും അപകട സാധ്യതയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള അന്തര്‍ദേശീയ യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഉയര്‍ന്ന അപകട സാധ്യതയുള്ള ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ 14 ദിവസത്തേക്ക് സര്‍ക്കാര്‍ നടത്തുന്ന ക്വാറന്റൈനിലേക്ക് പോകേണ്ടി വരുമെന്ന് തായ്‌വാന്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!