
കോഴിക്കോട്:

കരിപ്പൂര്‍ വിഷയത്തില്‍ എം.ഡി.എഫ്( മലബാര്‍ ഡവലപ്പ് മെന്റ് ഫോറം) നടത്തുന്ന പ്രതിഷേധ കൂട്ടായ്മ നാളെ നടക്കും. കരിപ്പൂരിലെ വലിയ വിമാന സര്‍വ്വീസ് അട്ടിമറിച്ചതിനെതിരേയും വൈഡ് ബോഡി സര്‍വീസുംഹജ്ജ് സര്‍വീസും ഉടനെ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളന്നയിച്ചാണ് പ്രതിഷേധം. നാളെ രാവിലെ 10.30. ന് കൂട്ടായ്മ തുടങ്ങും.പാര്‍ക്കിങ്ങ് , ഡ്രോ ബാക്ക് പഴയ നിലയിലേക്ക് മാറ്റുക, 15 മിനുറ്റ് സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാന താവള റോഡിലാണ് നാളെ രാവിലെ 10.30 മുതല്‍ എം.ഡി.എഫ് നടത്തുന്ന പ്രതിഷേധ കൂട്ടായ്മ .

