അഞ്ചു വിക്കറ്റുമായി ഷെമി

Web Desk
1 Min Read

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 146 റണ്‍സിന്റെ ലീഡ്. ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വരച്ച വരയില്‍ നിര്‍ത്തിയത്. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി.

city exchange

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 327 റണ്‍സാണ് നേടിയത്. തുടര്‍ന്നെത്തിയ ദക്ഷിണാഫ്രിക്ക 197ല്‍ ഒതുങ്ങി. മുഹമ്മദ് ഷമിക്കു പുറമേ ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

52 റണ്‍സ് നേടിയ തെംബ ബെവുമയും 34 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കുമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കുറച്ചെങ്കിലും പിടിച്ചു നിന്നത്. നായകന്‍ എല്‍ഗാര്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഐയ്ഡന്‍ മര്‍ക്രം 13 റണ്‍സുമെടുത്ത് പുറത്തായി. എല്‍ഗറിനെ ബുംറയും മര്‍ക്രമിനെ ഷമിയുമാണ് മടക്കിയത്.

- Advertisement -
Ad image

146 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സാണ് നേടിയത്. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒന്നാം ഇന്നിംഗ്സില്‍ മായങ്കിന്റെ പുറത്താവല്‍ ഏറെ വിവാദമായിരുന്നു.

നിലവില്‍ ഓപ്പണര്‍ കെ എല്‍ രാഹുലും ഷാര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍. കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയുടെയും മായങ്ക് അഗര്‍വാളിന്റെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 327 റണ്‍സെടുത്തത്.

Share This Article
Leave a Comment
error: Content is protected !!