

ദോഹ: മുസ്ലിംകള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായി തുടരുന്നേടത്തോളം ഒരു ന്യൂനപക്ഷ സംഘടനയ്ക്ക് പ്രസക്തിയുണ്ടെന്ന് മുസ്#ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുസ്‌ലിം ലീഗ് സൈന്താദ്ധികനും എഴുത്തുകാരനുമായ എം സി വടകര. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

രാഷ്ട്രീയത്തിന്റെ അകമ്പടിയില്ലാതെ അധികാരത്തിന്റെ ഛായയില്ലാതെ ഒരു പ്രസ്ഥാനവും ഇന്ത്യയില്‍ വിജയിക്കില്ല. വിദ്യാഭ്യാസവും വികസനവും ഉള്‍പ്പെടെ എന്തുകാര്യങ്ങള്‍ വേണമെങ്കിലും രാഷ്ട്രീയം ആവശ്യമാണ്. ഇത് തെളിയിക്കപ്പെട്ടതാണ്. അരാഷ്ട്രീയത ഇന്ത്യയിലില്ല.

രാഷ്ട്രീയ സ്വഭാവമുള്ള സംഘടനയാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്. ആയിരം പ്രമേയം പാസാക്കുന്നതിനേക്കാള്‍ വലിയ ഫലമുണ്ട് ഒരു എം എല്‍ എ നിയമസഭയില്‍ ആവശ്യമുന്നയിക്കുന്നതിന്.

എല്ലാ പാര്‍ട്ടികളിലും രാഷ്ട്രീയമായ വിദ്യാഭ്യാസം അനിവാര്യമാണ്. മുസ്ലിം ലീഗില്‍ നിന്നും വിഘടിച്ചു പോയവര്‍ ഐ എന്‍ എല്‍ ഉണ്ടാക്കിയെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. മുസ്ലിം ലീഗില്‍ അത് വളരെ കുറച്ചു മാത്രമേ ഉണ്ടായിട്ടുള്ളു. പണ്ട് ഒരു കോണ്‍ഗ്രസ് മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് എത്രയോ കോണ്‍ഗ്രസുകളായി. വടക്കേ ഇന്ത്യയില്‍ ഓരോ ഗ്രാമത്തിലും ഓരോ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് പ്രവര്‍ത്തിക്കുന്നത്.
ആരു ഭരിച്ചാലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കണമെന്നതാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം.
മുസ്‌ലിം ലീഗിന്റെ നയം തീരുമാനിക്കുന്നത് വ്യക്തികളല്ലെന്നും പാര്‍ട്ടിയാണെന്നും എം സി വടകര പറഞ്ഞു. മുസ്‌ലിം ലീഗ് മുന്നണി മാറുമോ എ്ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമ്പന്നന്മാര്‍ കൂടുതലുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന ആരോപണം ശരിയല്ല. സമ്പന്നന്മാര്‍ ഏറ്റവും കുറവുള്ളത് മുസ്ലിം ലീഗിലാണ്.
വോട്ടെടുപ്പിന്റെ കണക്കുകളെടുത്തു പരിശോധിക്കുമ്പോള്‍ യു ഡി എഫ് തോറ്റുപോകുമെന്ന് കരുതുന്ന ഒരു മണ്ഡലവും നിലവില്‍ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
വടകരയില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്ന റിപ്പോര്‍ട്ടാണ് കീഴ്ഘടകങ്ങളില്‍ നിന്നും വന്നിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

