‘എന്നുയിരെ’യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി

Web Desk
1 Min Read

നഷ്ടപ്രണയം പ്രമേയമാക്കിയ മ്യൂസിക്ക് ഹൃസ്വചിത്രം ‘എന്നുയിരെ’യുടെ ആദ്യ പോസ്റ്റര്‍ നടി ദിവ്യപിള്ള പുറത്തിറക്കി. എന്‍ 4 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നീതു എസ് നായര്‍ നിര്‍മിച്ച് അജിംഷ അന്‍വര്‍ഷ സംവിധാനം നിര്‍വഹിക്കുന്ന എന്നുയിരെയിലെ മനോഹരമായ പ്രണയഗാനം കാര്‍ത്തിക്കാണ് ആലപിച്ചിരിക്കുന്നത്. കവി അബു പാറത്തോടും സോനു കുര്യനും രചിച്ച വരികള്‍ക്ക് യുവ സംഗീത സംവിധായകന്‍ കിരണ്‍ ജോസാണ് സംഗീതം നല്കിയിരിക്കുന്നത്.
മധു കറുവത്ത്, സാഹിത്യ രാജ്, നവീന്‍ ഇല്ലത്ത് എന്നിവര്‍ വേഷമിട്ട ഗാനത്തിന്റെ ഛായാഗ്രഹണം ഒമര്‍ ലുലുവിന്റെ ശ്രദ്ധേയ ആല്‍ബങ്ങളുടെ ഛായാഗ്രാഹകനായ മുസ്തഫ അബൂബക്കറാണ്. നായാട്ട് സിനിമയിലൂടെ ശ്രദ്ധേയനായ രാജേഷ് രാജേന്ദ്രന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. അശ്വതി കണ്ടമ്പള്ളിയാണ് അസോസിയേറ്റ് ഡയറക്ടര്‍. ആശാ റാണിയാണ് ചമയം.

city exchange
Share This Article
Leave a Comment
error: Content is protected !!